പത്തനംതിട്ട : കടം കൊടുത്ത പണം തിരികെ ചോദിച്ച കാരണത്താൽ വീട്ടിൽ കയറി വയോധികനെയും കൊച്ചുമകനെയും മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് പരിക്കേൽപ്പിക്കുകയും മോട്ടോർ സൈക്കിളിന് കേടുവരുത്തുകയും ചെയ്ത കേസിൽ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ തണ്ണിത്തോട് തേക്കുതോട് പ്ലാൻറ്റേഷൻ മുക്ക് സതീഷ് ഭവനം വീട്ടിൽ സതീഷിന്റെ മകൻ സതീഷ് (39) ആണ് പിടിയിലായത്.
റാന്നി പുതുശ്ശേരിമല കിഴക്കെവിള പുളിനിൽക്കുന്നതിൽ സോമരാജൻ നായരുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടു മണിക്ക് അതിക്രമിച്ചകയറി ഇദ്ദേഹത്തെ കയ്യിൽ കരുതിയ കരിങ്കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊച്ചുമകൻ അതുൽ കുമാറിന് കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം മുറ്റത്തു നിന്ന അതുലിനെ കഴുത്തിനു കുത്തിപ്പിടിച്ച് മർദ്ദിക്കുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ തടയാൻ ശ്രമിച്ച സോമരാജൻ നായരെ വീട്ടിൽ കയറി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. വാരിയെല്ലിന്റെ ഇടതുഭാഗത്ത് ഇടിയേറ്റ് പൊട്ടി.
തുടർന്ന് വെട്ടുകത്തിയെടുത്ത് മുറ്റത്തിരുന്ന അതുലിന്റെ മോട്ടോർ സൈക്കിളിൽ വെട്ടി കേടുപാട് വരുത്തുകയും ചെയ്തു. 13000 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു. വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അതുലിനെയും അമ്മയെയും വെട്ടാൻ ഓടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് വെട്ടുകത്തിയുമായി അക്രമസാക്തനായി നിന്ന സതീഷിനെ അനുനയത്തിലൂടെ രാത്രി 9 മണിയോടെ കസ്റ്റഡിയിലെടുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു.
റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമരാജൻ നായരുടെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ച പോലീസ്, കരിങ്കല്ല്, വെട്ടുകത്തി, ബൈക്ക് എന്നിവ സംഭവസ്ഥലത്തുനിന്നും ബന്തവസ്സിലെടുത്തു. ഇന്ന് രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സതീഷ് 2021ൽ റാന്നി പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലും, കോന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സി പി ഓമാരായ സുമിൽ, ആൽവിൻ സുകേഷ് എന്നിവരാണുണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































