കടയ്ക്കലിൽ ഉത്സവത്തിരക്കിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം കടയ്ക്കലിൽ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ. അന്വേഷണത്തിനായി പോയ പോലീസുദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. കടയ്ക്കൽ പന്തളം മുക്ക് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന വിപിനാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന തിരുവാതിര ഉൽസവത്തിനിടെ വിപിൻ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. ശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ സമീപിച്ചു. പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെയും വിപിൻ ആക്രമിച്ചു. പോലീസുദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതൽ പോലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...