അല്‍ഫാം കഴിക്കാന്‍ സ്കൂള്‍ ഒഴിവാക്കി കറങ്ങിയ പെണ്‍കുട്ടികളെ പോലീസ് പിടിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : അല്‍ഫാം കഴിക്കുവാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പോലീസ് പിടികൂടി തിരികെ എല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്.  ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു.

കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി.   ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയ്തു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പോലീസ് പിടികൂടി. പോലീസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം സ്വദേശത്തേയ്ക്ക് മടക്കി അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...