സിനിമ പ്രവർത്തകർക്കെതിരായ പീഡന പരാതി ; നടി നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പീഡന പരാതിയിൽ ആലുവയിലെ നടി നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമെന്ന് കോടതി. കോൺഗ്രസ് അഭിഭാഷക സംഘടനാ നേതാവായിരുന്ന അഡ്വ. വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് കോടതി പരാമർശം. പീഡനം നടന്നതായി ആരോപിക്കുന്ന സ്ഥലവും സമയവും പലമൊഴികളിലും പലതാണെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. ആലുവ സ്വദേശിനിയായ നടിയാണ് മുകേഷ് എം.എൽ.എ. ഉൾപ്പെടെ ഏഴുപേർക്കെതിരേ പീഡന പരാതി നൽകിയത്. ഇതിൽ മുകേഷിന് കഴിഞ്ഞ ദിവസം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനാ നേതാവ് കൂടിയായിരുന്ന ചന്ദ്രശേഖരനും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.

കോടതിയിൽ അദ്ദേഹത്തിനും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നത്. പീഡനത്തിനിരയായ സ്ഥലം സമയം തുടങ്ങിയ കാര്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ കാണുന്നുണ്ട്. കൂടാതെ, ഡോക്ടർക്ക് നൽകിയ മൊഴിയും പരാതിയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...