ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ ജീവനക്കാരിയുടെ പീഡന പരാതി ; ചോദ്യം ചെയ്തവരെ ആക്രമിച്ചെന്നും ആരോപണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിൽ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നെന്നാണ് പെൺകുട്ടിയുടെ പരാതി. പാലാ മൂന്നാനിയിലെ ആയുർവേദ ആശുപത്രി ഉടമയും വിഷ ചികിത്സകനുമായ ഡോക്ടർക്കെതിരെയാണ് ആശുപത്രിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതി. ഈ മാസം 13 ന് ആശുപത്രിയിലെ നടുമുറ്റത്ത് വെച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് ആരോപണം.

സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയുണ്ട്. രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെൺകുട്ടി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി പ്രകാരം എഫ്ഐആ‍ർ ഇട്ട് കേസ് എടുത്തത് ഒഴിച്ചാൽ മറ്റ് നടപടികളൊന്നും പോലീസിൽ നിന്ന് ഉണ്ടായിട്ടില്ല. കേസിൽ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂർവം സംരക്ഷിക്കുന്നെന്നാണ് പെൺകുട്ടിയുടേയും ബന്ധുക്കളുടെയും ആക്ഷേപം. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നെന്നാണ് പോലീസിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...