കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡന പരാതി ; യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതി , യുവതിയുടെ രഹസ്യ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡന പരാതിയിൽ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 15 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതു കണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്ന് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടിയായി യൂറിൻ ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ആ സമയത്ത് ശകാരിച്ചെന്നും നഴ്സിന്റെ മൊഴിയിലുണ്ട്.

തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്പർശിച്ചെന്നാണ് പരാതി. സംഭവ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും സംഭവ ദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭർത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രൻ മുൻപ് ഒരു നഴ്സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.
സംഭവത്തിൽ വടകര മയ്യന്നൂർ സ്വദേശിയായ രവീന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...