പീഡന പരാതി: മുകേഷ് അടക്കമുള്ള പ്രതികളെ ഉടൻ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരായ ലൈം​ഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേ​ഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാർ പലരും നേരത്തെ തന്നെ കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധകമാകില്ലെന്നും അന്വേഷണത്തിന്റെ തുടർനടപടികളെ ബാധിക്കില്ലെന്ന നിലപാടുമാണ് അന്വേഷണ സംഘത്തിനുള്ളത്.

നടന്മാർക്കെതിരായ ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.അന്വേഷണ സംഘം മുൻകൂർജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളാൽ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ പരാതിക്കാരായ സ്ത്രീകൾ കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...