സർവ്വീസ് പെൻഷൻകാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം ; ആർ. കുമാരദാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ അഞ്ച് വർഷമായി തടഞ്ഞ് വെച്ചിരിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്നും കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പോലീസ് സംരക്ഷണം കൊടുത്തു ഒളിവിൽ പാർപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും പെൻഷൻകാരെ ദ്രോഹിക്കുന്ന സമീപനവും ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ നിയോജക മണ്ഡലം സമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് എം. കെ.കരീം സാഹിബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.ആർ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ, ജില്ലാ സെക്രട്ടറി എ.സലിം സംസ്ഥാന കൗൺസിൽ അംഗം സി.എം.തോമസ്, നിയോജക മണ്ഡലംസെക്രട്ടറി സന്തോഷ് കോശി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം.പി.സി. തങ്കപ്പൻ, നിയോജക മണ്ഡലം ഭാരവാഹികളായ ടി.പി. ജയദേവശർമ, ജി. ശാന്തകുമാരി, പി.എച്ച് മുഹമ്മദ്, തോമസ് എബ്രഹാം, ടി.ഡി. ത്യാഗരാജൻ, എൻ.കെ. വസന്തകുമാരി, കെ.എം. ഹസീന എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി പി.എൻ. മുഹമ്മദ് (പ്രസിഡന്റ്) സന്തോഷ് ടി. കോശി (സെക്രട്ടറി). എം.ജി.രാജപ്പൻ ( ട്രഷറർ)വനിതാ ഫോറം പ്രസിഡന്റായി ജി.ശാന്തകുമാരി, വനിതാ ഫോറം സെക്രട്ടറിയായി കെ.വി. വസന്തകുമാരിയെയും സമ്മേളനം തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...