കുറ്റൂര്‍ പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം ; പൊറുതിമുട്ടി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തെരുവുനായ്ക്കളുടെ ശല്യം വീണ്ടുംകൂടി. കുറ്റൂർ പഞ്ചായത്തിലെ 13-ാംവാർഡിൽ പകലും രാത്രിയിലും തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നു. തെങ്ങേലി കുന്നേൽ വീട്ടിൽ ജോയ്‌ ഏബ്രഹാമിന്റെ പത്തോളം കോഴിയെയും താറാവിനെയും കടിച്ചുകൊന്നു. തെങ്ങേലി തുരുത്തേൽ വീട്ടിൽ സതീഷ്‌കുമാറിന്റെ എട്ട് കോഴികളെ കൂടുപൊളിച്ച് കടിച്ചുതിന്നു. പരിസരത്തെ രണ്ട് വീടുകളിലും സമാനമായ രീതിയിൽ കോഴികളെ ആക്രമിച്ചു. തുരുത്തേൽ, കോഴിയാപുഞ്ച ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വീട്ടിൽനിന്ന്‌ വെളിയിൽ അക്രമാസക്തരായി എത്തുന്ന തെരുവുനായ്ക്കളെ കാണാം. വീട്ടുമുറ്റത്ത് ഊരിയിടുന്ന ചെരിപ്പുകളും മറ്റു കടിച്ചുകീറുന്നത് നിത്യസംഭവമാണെന്ന് തുരുത്തേൽ സന്തോഷ്‌കുമാർ പറയുന്നു. മുമ്പ് കോഴിയെയും താറാവിനെയും വളർത്തിയിരുന്ന പോത്തളത്ത് വീട്ടിൽ പരമേശ്വരൻപിള്ള തെരുവുനായ്ക്കളുടെ ശല്യംകാരണം ഇപ്പോൾ അത് ഉപേക്ഷിച്ചു. പുത്തൻപുരവീട്ടിൽ മുരളീധരൻപിള്ളയുടെ മൂന്ന് കോഴികളെയാണ് കഴിഞ്ഞയിടെ കടിച്ചുകൊന്നത്. തലയാർ-മുണ്ടടിച്ചിറ റോഡിൽ വഞ്ചിമൂട്ടിൽ ക്ഷേത്രത്തിന്‌ സമീപവും പരിസരപ്രദേശങ്ങളിലും മിക്കവീടുകളിൽനിന്നും കോഴികളെ നായ്ക്കൾ കടിച്ചുകൊല്ലുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന്...

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ്...

വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല

0
കൽപ്പറ്റ: വൻ ദുരന്തം വിതച്ച മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന്...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...