ഹാര്‍ബറുകള്‍ക്ക് മെയ് 23 അര്‍ദ്ധരാത്രി മുതല്‍ താല്‍ക്കാലിക പ്രവര്‍ത്തനാനുമതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ശക്തികുളങ്ങര, അഴീക്കല്‍, തങ്കശ്ശേരി, ഹാര്‍ബറുകള്‍ക്കും അനുബന്ധ ലേലഹാളുകള്‍ക്കും കര്‍ശന നിബന്ധനകളോടെ മെയ് 23 അര്‍ദ്ധരാത്രി മുതല്‍ താല്‍ക്കാലിക പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നീണ്ടകര ഹാര്‍ബറിന് പ്രവര്‍ത്തന അനുമതിയില്ല.

മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, ലേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാണ്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഒറ്റ-ഇരട്ട അക്ക വ്യവസ്ഥയിലാണ് ഹാര്‍ബറുകളില്‍ പ്രവേശനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍നിന്നും കണ്ടയിന്‍മെന്റ് സോണില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് പ്രവേശനാനുമതിയില്ല.

യാനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്തു തന്നെ തിരികെ അടുപ്പിക്കണം. നീണ്ടകരയില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് ശക്തികുളങ്ങരയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഹാര്‍ബറുകളിലും യാനങ്ങളിലും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. മാനദണ്ഡ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...