കൊച്ചി: എറണാകുളം ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി. എ.എസ്.ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ വന്നില്ലെന്നാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.
ഡ്യൂട്ടിയില്‍ വൈകി എത്തിയതിന് സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭര്‍ത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഭാര്യയുടെ പരാതി. സി.ഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയില്‍ പറയുന്നു. പരാതിയില്‍ പളളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.