ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ; ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വൈകുന്നേരം അഞ്ച് മണിവരെ ; കള്ളുഷാപ്പുകളില്‍ പാഴ്സല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അടുപ്പിച്ച്‌ മൂന്ന് ദിവസമായി 20 ശതമാനത്തിന് താഴെയായി തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനത്തിന്റെ തോത് കൂടിനിന്ന മലപ്പുറം ജില്ലയിലെയും ടിപിആര്‍ കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 1, 3, 5, 8 തീയതികള്‍ അവധി അയിരിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് തുറക്കാം. കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാം. പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. തുണി, ചെരുപ്പുകടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് മെയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...