രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം കലാപഭൂമിയാകകം : ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ കയറി പ്രതിഷേധിച്ചതും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഇരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ഓഫീസ് ആക്രമിച്ച സംഭവവും പ്രതിഷേധാര്‍ഹമെന്ന് നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം കലാപഭൂമിയാകുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് A.K.ആന്റ്‌റണി ഇരിക്കുമ്ബോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്. നാളെ A.K.G സെന്റ്‌റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്.രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും. ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല .

സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ,ശ രിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു. ജാഗ്രതൈ.ഒരു സര്‍വ്വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായിക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാകാരന്റെ രാഷ്ട്രിയം ഇതാണ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും. എന്നിലെ കലാകാരന്റെ രാഷ്ട്രിയം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...