കണ്ണൂര്‍: സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന നടനാണ് ഹരീഷ് പേരടി.ഇപ്പോഴിതാ സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് താരം.കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവര്‍ണര്‍ ഉണ്ടെന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് അഭിവാദ്യങ്ങളെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവര്‍ണര്‍ ഉണ്ട് എന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് ആരിഫ് മുഹമ്മദ് ഖാന്‍ സാറിന് അഭിവാദ്യങ്ങള്‍.സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന താരം സര്‍ക്കാരിനെയും ഉന്നതരെയും സിനിമാമേഖലയിലെ പ്രമുഖരെയും രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂര്‍ വി.സി ക്രിമിനലിനെപ്പോലെ പെരുമാറുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ചും കേരള സര്‍വകലാശാല സെനറ്റ് പ്രമേയത്തെക്കുറിച്ചും ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രൂക്ഷവിമര്‍ശനം.
പരസ്യമായി വിമര്‍ശിക്കാന്‍ ആഗ്രഹിച്ചതല്ല, തന്നെ നിര്‍ബന്ധിതനാക്കിയതാണ്. ക്രിമിനലിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സര്‍വകലാശാലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വി.സിയാണ്. വിമര്‍ശനങ്ങളെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.