Wednesday, April 23, 2025 4:51 pm

പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകൾക്ക് ആറ്റുകാലമ്മയുടെ പേര്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പൊങ്കാലയ്ക്ക് വേണ്ടി ഭക്തര്‍ ഉപയോഗിക്കുന്ന ചുടുകട്ടകള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ഭവനനിര്‍മാണ പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്ന മേയര്‍ ആര്യ രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പൊങ്കാല കട്ടകള്‍കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകള്‍ക്ക് ആറ്റുകാലമ്മയുടെ പേര് ഇടണമെന്ന്  ഹരീഷ് നിര്‍ദ്ദേശിച്ചു. ‘ദേവീ കടാക്ഷം, ദേവീ കൃപ’ തുടങ്ങിയ പേരുകള്‍ നല്‍കാമെന്നും അദ്ദേഹം പറയുന്നു.

”പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകൾക്ക് ഞാൻ ആറ്റുകാലമ്മയുടെ പേര് നിർദ്ദേശിക്കുന്നു…”ദേവി കടാക്ഷം”..”ദേവി കൃപ”…അങ്ങനെയങ്ങനെ.. അങ്ങനെയാകുമ്പോൾ വിശ്വാസത്തിനും ആചാരത്തിനും കൂടുതൽ ജനകിയതയുടെ മുഖമുണ്ടാവും.. തിരുവനന്തപുരം നഗരസഭ പരിഗണിക്കുമെന്ന വിശ്വാസത്തോടെ..”- ഹരീഷ് പേരടി സോഷ്യൽമീഡിയയിൽ കുറിച്ചു.

ലൈഫ് പദ്ധതിക്കായി തിരുവനന്തപുരം നഗരസഭ ചുടുകട്ട ശേഖരിക്കുമെന്ന് മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരെങ്കിലും അനധികൃതമായി ചുടുകട്ടകൾ ശേഖരിച്ചാൽ പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചിരുന്നു. ചുടുകല്ലെടുത്താൽ പിഴ ഈടാക്കുമെന്ന മേയറിന്‍റെ പരാമർശം വിവാദമായിരുന്നു.

പിന്നാലെ കോർപ്പറേഷൻ വിശദീകരണവുമായി രംഗത്തുവന്നു. കൊണ്ടുവന്ന സാധനങ്ങൾ മടക്കിക്കൊണ്ടുപോകാൻ ഭക്തർക്ക് അവകാശമുണ്ടെന്നും അത് ആരും തടയില്ലെന്നും നഗരസഭ വ്യക്തമാക്കി. എന്നാൽ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും നഗരസഭയ്ക്ക് മാത്രമാണെന്നും നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

0
എറണാകുളം: കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. കേന്ദ്രീയ ഭവനിലെ മൂന്നാം...

ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന്...

കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ ഉടൻ വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് സിദ്ധരാമയ്യ

0
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ...

പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി

0
പത്തനംതിട്ട: വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി....