കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് പിടിയാനയും 2 കുട്ടിയാനകളും ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

സേലം : കൃഷിയിടത്തിലെ കമ്പിവേലിയിൽ നിന്നു ഷോക്കേറ്റു പിടിയാനയും 2 കുട്ടിയാനകളും ചരിഞ്ഞു. ധർമപുരി കാളി കൗണ്ടർ കൊട്ടയിൽ ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു അപകടം. കർഷകനായ പി.മുരുകേശൻ തോട്ടത്തിനു സമീപത്തെ വൈദ്യുതി പോസ്റ്റിൽ നിന്ന് അനധികൃതമായി കമ്പിവേലിയിലേക്കു വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതർ പറഞ്ഞു. മുരുകേശനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

വേനലായതോടെ കൃഷിസ്ഥലത്ത് ആനയിറങ്ങുന്നതു പതിവാണ്. 25 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. പുലർച്ചെ 7 ആനകളാണു കൃഷിയിടത്തിൽ എത്തിയത്. അപകടത്തെത്തുടർന്ന് സംഘത്തിലെ മറ്റ് ആനകൾ ചിന്നം വിളിക്കുകയും വീണുകിടക്കുന്ന ആനകളെ എഴുന്നേൽപിക്കാൻ ശ്രമിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. അപകടസ്ഥലത്തു നിലയുറപ്പിച്ച ആനകളെ വനപാലകർ പടക്കം പൊട്ടിച്ചാണ് വിരട്ടിയോടിച്ചത്. വെറ്ററിനറി ഡോക്ടർ പ്രകാശിന്‍റെ നേതൃത്വത്തിൽ 20 ഡോക്ടർമാർ അടങ്ങുന്ന സംഘം ആനകളുടെ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് അതേ സ്ഥലത്തു തന്നെ സംസ്കരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...