തിരുവനന്തപുരം : പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയചിരുന്നു .ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ യൂട്യൂബ് ചാനല്‍ അവതാരകയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. പരാതിക്കാരിയായ അവതാരക സ്‌നേഹം നിറഞ്ഞ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിച്ചതെന്നും ഒരു വര്‍ഷം മുമ്പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്നും രണ്ട് തവണയും തനിക്ക് ബഹുമാനം മാത്രമാണ് തോന്നിയതെന്നും ഹരീഷ് പേരടി പറഞ്ഞു. ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാണ്. മരക്കാര്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് നടത്തിയ അഭിമുഖത്തിന്‍റെ ലിങ്കും ഹരീഷ് പേരടി പങ്കുവെച്ചിരുന്നു.