ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ലധികമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍ : ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ലധികമെന്ന് റിപ്പോര്‍ട്ട്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ തെരുവിലിറങ്ങിയ വനിതകളെ നിഷ്‌കരുണം വെടിവെച്ച്‌ കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്.

നഗരത്തില്‍ മുടി മുറിച്ച്‌ പ്രതിഷേധിച്ച്‌ വൈറലായ ഹാദിസ് നജാഫി എന്ന 20 കാരിയെ ഇന്നലെ രാത്രി സുരക്ഷാ സേന വെടിവെച്ച്‌ കൊന്നു. ഇറാനിലെ അല്‍ബോര്‍സ് സ്വദേശിനിയായ യുവതിയുടെ മുഖത്തും, നെഞ്ചിലും, കഴുത്തിലുമായി ആറ് വെടിയുണ്ടകളാണ് ഏറ്റത്. ഇസ്ലാമിക നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള താക്കീതെന്ന് ആക്രോശിച്ചാണ് സുരക്ഷാ സേന മറ്റ് പ്രതിഷേധക്കാര്‍ക്ക് മുന്നിലിട്ട് യുവതിയെ കൊന്നു തള്ളിയത്. സുരക്ഷാ സേന വധിച്ച ഹാദിസിന്‍റെ മുടിമുറിയ്‌ക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.നിരവധി പേര്‍ക്കാണ് സമരത്തിനിറങ്ങാന്‍ ഇത് പ്രേരണയായത്. ഇതിന് പ്രതികാരമെന്നോണമാണ് യുവതിയുടെ കൊലപാതകം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...