മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും ; സര്‍ക്കാര്‍ ഉത്തരവ് വിചിത്രം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. തെളിവ് നശിപ്പിക്കപ്പെടും മുമ്പ്  ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു.

ക​ല്‍​പ​റ്റ മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ ഭൂ​മി​യിലാണ് കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത മ​രം​മു​റി​ നടന്നത്. വില്ലേജി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 15 കോ​ടി​യി​ല​ധി​കം രൂപ വി​ല​മ​തി​ക്കു​ന്ന 250ല​ധി​കം ക്യൂ​ബി​ക് മീ​റ്റ​ര്‍ മ​ര​മാ​ണ് മു​റി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ര്‍ 24ന് ​സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വിന്റെ മ​റ​വി​ലാ​യി​രു​ന്നു മ​രം​കൊ​ള്ള. മ​രം​ മുറി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 43 കേ​സു​ക​ളാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുട്ടില്‍ മരംകൊള്ള, കള്ളന്‍മാര്‍ രക്ഷപ്പെടുമോ?
കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നത്. ഗൂഗിള്‍ ചെയ്താല്‍ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് അബദ്ധം പറ്റിയതല്ല. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കേണ്ടേ??

വയനാട്ടിലെ 15 കോടിയുടെ മരംകൊള്ളയില്‍ റവന്യു സെക്രട്ടറി ജയതിലക് IAS രക്ഷപെടും. ജയതിലക് ഇറക്കിയ ഉത്തരവ് കൊള്ളക്കാരേ സഹായിക്കാന്‍ ഉള്ളതായിരുന്നു എന്നത് വ്യക്തമായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി അല്ലേയല്ല. ആ ഉത്തരവ് കൊണ്ടുവന്നത് തന്നെ ആ മരംകൊള്ളക്കാരുടെയും ജയതിലകിന്റെയും ഗൂഢാലോചനയുടെ ഫലമാണോ എന്നു ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് – ഇന്റലിജന്‍സ് അന്വേഷിക്കണം എന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഒരു പാവം റേഞ്ച് ഓഫീസറെ ഇവര്‍ കൊലയ്ക്ക് കൊടുത്തു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ശിക്ഷിച്ച്‌ ഈ കൊള്ളയും അവസാനിച്ചേക്കും. വന്‍ സ്രാവുകളേ രക്ഷിക്കാന്‍ IAS കാര്‍ ഇപ്പോള്‍തന്നെ ഗൂഢാലോചന തുടങ്ങിക്കാണും. പതിവ് ക്ലാസ് താല്പര്യം. തഹസില്‍ദാറും മറ്റും പെടും…. മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....