ഹരിശ്ചന്ദ്രന്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി പരീക്ഷണങ്ങൾ നേരിട്ട രാജാവ് : പുളിക്കാപറമ്പ് ദാമോദരൻ നമ്പൂതിരി

For full experience, Download our mobile application:
Get it on Google Play

റാന്നി : സത്യത്തിനും ധർമ്മത്തിനും നൽകിയ വാക്കിനും വേണ്ടി ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങൾ നേരിട്ട രാജാവാണ് ഹരിശ്ചന്ദ്രനെന്ന് പുളിക്കാപറമ്പ് ദാമോദരൻ നമ്പൂതിരി പറഞ്ഞു. അംബായാഗത്തിന്റെ ഭാഗമായി ഹരിശ്ചന്ദ്ര ചരിതത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നതും സത്യനിഷ്ഠയും വാക്കുപാലിക്കാനുള്ള ഉത്തരവാദിത്വവും ജീവിതത്തിൽ പുലർത്തേണ്ടതിന്റെ ആവശ്യകതയും പ്രഭാഷണത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചു. ആത്മീയ വിജ്ഞാനവും ധാർമിക ചിന്തകളും പകർന്നുനൽകുന്നതാണ് അംബാ യാഗത്തിലെ പ്രഭാഷണ പരമ്പരകള്‍.

15 ന് രാവിലെ 05.30 ന് ബ്രഹ്മശ്രീ പറമ്പുര് ത്രിവിക്രമൻ നാരായണര് ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാ ഗണപതി ഹോമം, രാവിലെ 07ന് നവഗ്രഹ ഹോമം, നവഗ്രഹ പൂജ, രാവിലെ 05 മുതൽ വേദ സൂക്ത ജപം, ശ്രീ ലളിതാ സഹസ്രനാമ ജപം, സമൂഹ പ്രാർത്ഥന, ഗ്രന്ഥ നമസ്കാരം, രാവിലെ ആറുമണിക്ക് ഭാഗവതപാരായണം, രാവിലെ 10 മണിക്ക് ഭാഗവത പ്രവചനം, 11.30 ന് ബ്രഹ്മശ്രീ സി.എസ്.മനോജ് ശാസ്ത്രികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീ പാർവ്വതി ചരിതം പ്രഭാഷണം, തുടര്‍ന്ന് ശ്രീ ലളിതാ സഹസ്രനാമജപം നിത്യജീവിതത്തിൽ എന്ന വിഷയത്തില്‍ പാവൂർ ജ്യോതിസ് പ്രഭാഷണം നടത്തും.
​
ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം, ഉച്ചയ്ക്ക് രണ്ടുമണിക്ക് ശ്രീമത് ഭാഗവതപാരായണം,
​മൂന്നുമണിക്ക് ഭാഗവത പ്രവചനം, ബ്രഹ്മശ്രീ തെക്കേടം നാഗരാജ് നമ്പൂതിരിയുടെ പ്രഭാഷണം, ​വൈകുന്നേരം 04:30 ന് അമ്പലപ്പുഴ വിജയകുമാർ നടത്തുന്ന പ്രഭാഷണം എന്നിവയും നടക്കും. വൈകുന്നേരം 06.30 ന് നടക്കുന്ന ഭദ്രദീപ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ ചേർന്ന് നിർവഹിക്കും. വൈകുന്നേരം 6.45 ന് ‘ക്ഷേത്രചൈതന്യ രഹസ്യം’ എന്ന വിഷയത്തില്‍ സെമിനാർ നടക്കും. അനിൽ വിളയിൽ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ പുത്തൂർ ജയനാരായണൻ, ഡോ.മഹേന്ദ്രകുമാർ പി.എസ്. എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് നാമ സങ്കീർത്തനം, ദീപാരാധന, സമർപ്പണം എന്നിവയും നടക്കും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം : മന്ത്രി പി.കെ.ബഷീർ

0
തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി...

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍

0
റാന്നി : തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയം വർധിപ്പിക്കുവാന്‍...

തണ്ണിത്തോട് റോഡില്‍ അപകട ഭീഷണിയുയര്‍ത്തി തേക്കുമരത്തിന്റെ ചില്ല

0
കോന്നി : തണ്ണിത്തോട് റോഡില്‍ ഞള്ളൂരില്‍ തേക്കുമരത്തിന്റെ ഒടിഞ്ഞുതൂങ്ങിയ ചില്ല യാത്രക്കാര്‍ക്ക്...

സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ആയി ദുരൂഹത ; തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് കെ ജയകുമാർ

0
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈൻ വഴി അതിവേഗം തീർന്ന...