തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈൻ വഴി അതിവേഗം ബുക്ക് ചെയ്യപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കാൻ ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ദർശനത്തിന് എത്തുന്നവരല്ലാതെ മറ്റാരെങ്കിലും മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവ കർശനമായി റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ 400 മുറികളാണ് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സൗകര്യമുള്ളത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























