കളക്ടറേറ്റ് വളപ്പിൽ ഹരിത കർമ്മ സേനയുടെ ഫുഡ് സ്‌കേപ്പിംഗ് ഉദ്ഘാടനം നാളെ (21)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃഷി – പൂന്തോട്ട നിർമ്മാണ രീതികളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഫുഡ് സ്കേപ്പിംഗിന് തുടക്കം കുറിക്കുകയാണ് പത്തനംതിട്ട നഗരസഭയിലെ ഹരിതകര്‍മ്മസേന. ജൈവജ്യോതി എന്ന പേരിൽ കളക്ടറേറ്റ് വളപ്പിൽ ആരംഭിക്കുന്ന പദ്ധതി നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യാതിഥി ആകും. ഭക്ഷ്യയോഗ്യമായ വിളവ് ലഭിക്കുന്ന സസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക – പൂന്തോട്ട നിർമ്മാണമായ ഫുഡ് സ്കേപ്പിംഗ് നഗരത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ഹരിത കർമ്മ സേന. ആദ്യഘട്ടമായി ജൈവ മഞ്ഞൾ കൃഷിയാണ് കളക്ടറേറ്റ് വളപ്പിൽ ആരംഭിക്കുന്നത്. കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സമുച്ചയങ്ങളില്‍ നിന്നും ശേഖരിച്ച ജൈവമാലിന്യത്തിൽ നിന്ന് തയ്യാറാക്കിയ പാം ബയോ ഗ്രീന്‍ മാന്വർ എന്ന സ്വന്തം ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കാതോലിക്കേറ്റ് കോളേജിലെ എൻ എസ് എസ് യൂണിറ്റും പദ്ധതിയുടെ ഭാഗമാകും.

വിളവെടുക്കുന്ന ജൈവ മഞ്ഞള്‍ കൊണ്ട് ഉപോല്പന്നങ്ങള്‍ ഉണ്ടാക്കി പൊതു മാര്‍ക്കറ്റ് വഴിയും കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയും പൊതുജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഹരിത കര്‍മ്മ സേന ഉദ്ദേശിക്കുന്നത്. സ്വന്തം ബ്രാൻഡിൽ ജൈവവളം വിപണിയിൽ എത്തിക്കുന്നതിൽ വിജയം വരിച്ച നഗരസഭയിലെ ഹരിത കർമ്മ സേനയുടെ മറ്റൊരു അഭിമാന പദ്ധതിയാണ് ജൈവ ജ്യോതി ഫുഡ് സ്കേപ്പിംഗ്. അംഗങ്ങളുടെ വരുമാന വർദ്ധനയെക്കാൾ ഉപരിയായി നഗര ജീവിതത്തിൽ സ്വീകരിക്കേണ്ട മികച്ച മാതൃകകൾ നാടിന് പരിചയപ്പെടുത്തുക കൂടിയാണ് നഗരസഭയിലെ ഹരിത കർമ്മ സേന എന്ന് ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. ഇന്ന് (21) രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ നഗരസഭാ കൃഷി – വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, ജോയിന്റ് ഡയറക്ടർ നൈസാം എസ്, കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോഡിനേറ്റർ ഡോ.ഗോകുൽ ജി നായർ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...