റാന്നി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തിൽ പാതയോര സൗന്ദര്യവൽക്കരണ പദ്ധതിയായ ഹരിതം അരണ്യകത്തിന്റ രണ്ടാം ഘട്ടം ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടമായ പ്ലാച്ചേരി മുതൽ മുക്കട വരെയുള്ള വനാന്തര പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് ആരംഭിച്ചു. മാലിന്യ നിർമ്മാർജ്ജന യജ്ഞം പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി ഉത്ഘാടനം ചെയ്തു. ഹരിതം ആരണ്യകം പദ്ധതി ചെയർമാൻ ടി.കെ സാജു അദ്ധ്യക്ഷത വഹിച്ചു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ സുജ ബാബു, എം.ജി.ശ്രീകുമാർ, പദ്ധതി സെക്രട്ടറി ജോൺ സാമുവേൽ കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് ഐ.എഫ്.എസ്,എരുമേലി റേഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍,പ്രൊഫ. എം.ജി. വർഗീസ്, ഗ്രീൻ റെസ്ക്യൂ ആക്ഷൻ ഫോഴ്സ് പ്രസിഡന്റ് രതീഷ് കുമാർ സൈലൻ്റ് വാലി, ഡപ്യൂട്ടി റേഞ്ചാഫീസർമാരായ ബി.വിനോദ് കുമാർ, എസ്സ്. സനൽ രാജ്, ജി.ആര്‍.എ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സംഗീത ആലപ്പുഴ , ജോമോൻ പാക്കാട്ട്, പി.ഡി.ഷൈജു, ഷാജി കുര്യാക്കോസ്, ജോമോൻ ചാത്തനാട്ട്, പി.ജെ ബിജു, സിബിൻ സി. തോമസ്, ഡോ.എബിൻ , രാജ്മോഹൻ തമ്പുരാൻ, വി.ടി. തോമസ്കുട്ടി, ബാബു തോമസ് , നിഷ ഇബ്രാഹിം, അഷ്റഫ് മാളിക്കുന്നിൽ എന്നിവർ പ്രസംഗിച്ചു.
ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് സംസ്ക്കരിക്കുന്നതിന് വനംവകുപ്പും പഴവങ്ങാടി, മണിമല ഗ്രാമപഞ്ചായത്തുകളും ക്രമീകരണങ്ങൾ ചെയ്തു. ക്യാമറകളും നിർദ്ദേശ ബോർഡുകളും സ്ഥാപിക്കുകയും പാതയോരങ്ങളിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. പഴവങ്ങാടി, മണിമല ഗ്രാമപഞ്ചായത്തുകൾ, വനം വകുപ്പ് പ്ലാച്ചേരി സ്റ്റേഷൻ, റെസ്ക്യൂ ആക്ഷൻ ഫോഴ്സ്( ഗ്രാഫ്), ദ്രാവിഡ വർഗ്ഗ ഐക്യമുന്നണി, കുടുംബശ്രീ യൂണിറ്റുകൾ , മുക്കട ഹെബ്രോൻ മാർത്തോമ്മാ ചർച്ച്, മക്കപ്പുഴ ഫാത്തിമ മാതാ കത്തോലിക്ക ദേവാലയം, കെ സി സി വെച്ചൂച്ചിറ മേഖല കമ്മറ്റി, കറിയ്ക്കാട്ടൂർ മാർത്തോമ്മാ ചർച്ച്, കൂവക്കാവ് ജി.എച്ച്.എസ്, കറിക്കാട്ടൂർ സി.സിഎം സ്കൂള്‍, റാന്നി സെൻ്റ് തോമസ് കോളേജ്, എരുമേലി എം.ഇ.എസ് കോളേജ്, എരുമേലി ഡവലപ്മെൻ്റ് കൗൺസിൽ, മാർത്തോമ്മാ യുവജനസഖ്യം,മുക്കട യൂത്ത് ക്ലബ്ബ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടന്നത്.