ഹരിത കര്‍മ്മസേനയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ കൈമാറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: നഗരസഭ ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ കൈമാറി. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 4.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍ അധ്യക്ഷത വഹിച്ചു.

നഗരസഭയുടെ 27 വാര്‍ഡുകളില്‍ നിന്നായി 27 ഹരിതകര്‍മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിച്ചു വെയ്ക്കുന്ന പ്ലാസ്റ്റിക്കുകള്‍ നഗരസഭ വാടകയ്ക്ക് എടുക്കുന്ന വാഹനത്തിലാണ് എം.സി.എഫില്‍ എത്തിക്കുന്നത്. പുതിയ വാഹനം ലഭിച്ചതോടെ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അതത് ദിവസം തന്നെ എം.സി.എഫില്‍ എത്തിക്കാന്‍ കഴിയും. വാടകയ്ക്ക് വാഹനം എടുക്കുന്നതിന്റെ തുക ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം മറ്റു അജൈവ മാലിന്യങ്ങള്‍ കൂടി വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് ഹരിത കര്‍മസേനയുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയും.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി. കുമാരി, ശ്രീദേവി ബാലകൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജി അലക്‌സ്, ഫെഡറല്‍ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ബി. വിജയ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബി. അരുണ്‍, നഗരസഭ മുന്‍ ചെയര്‍മാന്മാരായ കെ. ഷിബുരാജന്‍, ശോഭ വര്‍ഗീസ്, മറിയാമ്മ ജോണ്‍ ഫിലിപ്പ്, മുന്‍ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, വാര്‍ഡ് കൗണ്‍സിലര്‍ സിനി ബിജു, സെക്രട്ടറി എസ്. മധു, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി. പ്രസന്നകുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...