ശബരിമല തിരുവാഭരണ പാതയിലെ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് ശേഷം ഘോഷയാത്ര കടന്നുവന്ന പാതയിലുടനീളം ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകളും ആഹാരപദാർത്ഥ കവറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്തു. റാന്നി ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് മാലിന്യം നീക്കം ചെയ്തു പാത വൃത്തിയാക്കിയത്. ആദ്യഘട്ടമായി ആയിക്കൽ മുതൽ ആരംഭിക്കുന്ന ഭാഗങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. രണ്ടാംഘട്ടമായി ഉതിമൂട് മുതൽ ഉള്ള പ്രദേശങ്ങൾ വൃത്തിയാക്കുമെന്നും റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അറിയിച്ചു.

തിരുവാഭരണ ഘോഷയാത്രയ്ക്ക് ശേഷം വഴിയരികുകളിൽ വലിയ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതിനും നാടിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുക എന്ന സന്ദേശം ശക്തമായി മുന്നോട്ടുവെയ്ക്കുന്നതാണ് റാന്നി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളുടെ ഈ പ്രവർത്തികൾ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍...

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...