ഹരിത കേരളം മിഷൻ സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരം ; ജില്ലയ്ക്ക് മൂന്ന് പുരസ്കാരങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത കേരളം മിഷന്റെ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകൾക്കുള്ള സംസ്ഥാന-ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിലെ 3 പുരസ്കാരങ്ങൾ ജില്ലയിലെ പച്ചത്തുരുത്തുകൾ നേടി. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ പച്ചത്തുരുത്തായി തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ കുടമാങ്കൽപച്ചത്തുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു. കൊടുമൺ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ടു ഡാം പച്ചത്തുരുത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

മറ്റു സ്ഥാപനങ്ങളിലെ പച്ചത്തുരുത്തുകളിൽ മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂർ ആയൂർവേദാശുപത്രിയിലെ ഔഷധ പച്ചത്തുരുത്ത് മൂന്നാം സ്ഥാനം നേടി.
ജില്ലാ തലത്തിലെ ഏറ്റവും മികച്ച പച്ചത്തുരുത്തുകൾക്കും പുരസ്കാരം ലഭ്യമായിട്ടുണ്ട്. തദ്ദേശസ്ഥാപന തലത്തിൽ ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചത്തുരുത്തിനുള്ള പുരസ്കാരം ചെന്നീർക്കര പഞ്ചായത്തിലെ ചെന്തിട്ടപ്പടി ഹരിത പച്ചത്തുരുത്തിനു ലഭിച്ചു. ജില്ലയിലെ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരം ചെന്നീർക്കര പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിനാണ് ലഭിച്ചത്.

ജില്ലയിലെ കോളേജുകളിലെ ഏറ്റവും മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരം ഏഴംകുളം പഞ്ചായത്തിലെ അടൂർ SNIT യുടെ നീലാകാശം പച്ചത്തുരുത്തിന് ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച മുളന്തുരുത്തി നുള്ള പുരസ്കാരം കുറ്റൂർ ഗ്രാമ പഞ്ചായത്തിന്റെ മതിരം പുഴച്ചാൽ ഹരിത പച്ചത്തുരുത്തിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരം 16.09.2025 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...