കോഴിക്കോട് : അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഹരിത. വനിതാകമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി വ്യക്തമാക്കി.
ഹരിത ഘടകം പിരിച്ചുവിട്ട മുസ്ലിംലീഗ് തീരുമാനത്തില്‍ ശക്തമായ വിയോജിപ്പുമായി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുഫീദ നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. .തെറ്റിനെതിരെ വിരല്‍ചൂണ്ടിയില്ലെങ്കില്‍ കുറ്റബോധം പേറേണ്ടിവരും.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ടി നേതൃത്വം ഗൗരവമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമെന്ന രാഷ്ട്രീയശൈലി അംഗീകരിക്കാനാകില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലോ ഇടം നിഷേധിക്കുന്ന പ്രവണത ശരിയല്ലെന്നും ഹരിത നേതാവ് ലേഖനത്തില്‍ പറയുന്നു.