ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന നിരക്ക് പുതുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന നിരക്ക് പുതുക്കി. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ നിരക്കാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. 2490 രൂപയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്നതിനുള്ള നിരക്ക്. എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും അബോട്ട് ഹെല്‍ത്ത് കെയറിന്റെയും ലാബുകള്‍ ആണ്.

കോവിഡ് പരിശോധനയ്ക്ക് പല ലാബുകള്‍ പല തരത്തിലാണ് നിലവില്‍ എയര്‍പോര്‍ട്ടില്‍ പണം ഈടാക്കുന്നത്. പുതിയ  ഉത്തരവിലൂടെ ഇതിന് മാറ്റം ഉണ്ടാകും. അതേസമയം സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല. 500 രൂപയായി ഇത് തുടരും. സാധാരണ ആര്‍പിടിസിആര്‍ പരിശോധനയ്ക്ക് എയര്‍പോട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തീര്‍ത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും ഈ നിരക്ക് തന്നെയായിരിക്കും .

300 രൂപയായിരിക്കും ആന്റിജന്‍ പരിശോധനയ്ക്ക് നിരക്ക്. 1150 രൂപയാണ് ആര്‍ടി ലാമ്പ്  പരിശോധനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 1500 രൂപ ട്രൂനാറ്റ് പരിശോധനക്കും 2500 രൂപ എക്സ്പേര്‍ട്ട് നാറ്റ് പരിശോനധനയ്ക്കും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...