ചെങ്ങന്നൂര്‍ നഗരസഭയില്‍ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതമിത്രം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ചെങ്ങന്നൂര്‍ നഗരസഭയില്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ക്യു ആര്‍ കോഡിന്റെ സ്ഥാപനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വഹിച്ചു. മുണ്ടന്‍കാവ് എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി. കുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, ഓമന വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ രോഹിത് പി കുമാര്‍, കൗണ്‍സിലര്‍ മനീഷ് കീഴാമഠത്തില്‍. സെക്രട്ടറി ഇന്‍ ചാര്‍ജ് ബി. സുധന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. പ്രദീപ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് പൈലറ്റ് വാര്‍ഡ് ആയി തെരഞ്ഞെടുത്ത ഒന്നാം വാര്‍ഡില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കുന്നത് ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....