കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതായനം 2026 പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്തും ജൈവ വൈവിധ്യ വികസന സമിതിയും സംയുക്തമായി നടപ്പാക്കുന്ന ഹരിതായനം 2026 പദ്ധതിയുടെ ആദ്യ ഐ.ഇ.സി. (വിവര, വിദ്യാഭ്യാസ, ആശയവിനിമയം) പരിപാടിക്ക് തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം, കഥാരചന, കവിതാ രചന, ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി നാൽപ്പതോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജൈവ വൈവിധ്യ വികസന സമിതി അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...