തിരുവല്ല : മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ കീഴ്വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പതിനഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസ് ഇക്കാര്യത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതേസമയം തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.