കനത്ത മഴ : മുംബൈയില്‍ വന്‍ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കനത്ത മഴ മുംബൈയിലെ ജനജീവിതം വീണ്ടും താറുമാറാക്കി. ചേരിപ്രദേശത്തെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. വെള്ളിയാഴ്ച വരെ മുംബൈയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, താനെയില്‍ ഘോഡ്ബുന്‍ഡര്‍ റോഡില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്റെ മുകളില്‍ ബസ് കയറി. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. 37കാരനായ ബൈക്ക് യാത്രികന്റെ തൊട്ടുപിന്നാലെ ബസ് ഉണ്ടായിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം നടക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ ട്രെയിന്‍, ബസ് സര്‍വീസുകള്‍ താളംതെറ്റി. പല സര്‍വീസുകളും റദ്ദാക്കേണ്ടി വന്നു. സിയോണ്‍, മന്‍ഖ്രുദ് റെയില്‍വേ പാലം, സീ ലിങ്ക് ഗേറ്റ്, ഖാര്‍ സബ്‌വേ, നീലം ജംഗ്ഷന്‍, ഹിന്ദ്മാതാ ജംഗ്ഷന്‍ ദാദര്‍, മുളുന്ദ്, ഡിയോനര്‍ ചൗക്കി, വകോല ചൗകി, ഭോയ്‌വാഡ ചൗകി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ കനത്ത മഴയാണ്. നദികളിലെ ജലനിരപ്പും ഉയരുന്നുണ്ട്. താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്നഗിരി എന്നിവയുള്‍പ്പെടെ ചില ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിധര്‍ഭ മേഖലയിലെ ചന്ദ്രപുര്‍, ഗഡ്ചിറോളി നാഗ്പുര്‍, വാര്‍ധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 3.94 മീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാകള്‍ അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരത്തുനിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സാന്താക്രൂസ് മേഖലയില്‍ രാവിലെ 8.15ന്റെ റീഡിങ്ങില്‍ 204 എംഎം മഴയാണ് ലഭിച്ചത്. അതേസമയം, ദക്ഷിണ മുംബൈയില്‍ 107എംഎം മഴ ലഭിച്ചെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ (ബിഎംസി) അറിയിച്ചു. മുംബൈയുടെ കിഴക്കന്‍ സബേര്‍ബില്‍ 172 എംഎം മഴയും പടിഞ്ഞാറന്‍ സബേര്‍ബില്‍ 152 എംഎം മഴയും ലഭിച്ചു.ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ആളുകളുടെ ജീവനോ സ്വത്തിനോ കുഴപ്പം സംഭവിക്കരുതെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...