സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടനയെ പരസ്യമായി നിന്ദിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെൻട്രൽ ജംഗ്ഷനിൽ എത്തുകയും പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. തുടർന്നു നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ ഭരണഘടനക്കെതിരെ നിലപാട് സ്വീകരിച്ച സജി ചെറിയാനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. തുടർന്ന് മന്ത്രി സജി ചെറിയാന്റെ കോലം പ്രവർത്തകർ കത്തിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ,കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്, ജോമി വർഗ്ഗീസ്, തഥാഗതൻ ബി.കെ, വിഷ്ണു ആർ പിള്ള, ഗണേഷ് ആനപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...