ഇപ്പോള്‍ ഈ ബൈക്ക് വാങ്ങിയാല്‍ ഒരു കാർ വാങ്ങാനുള്ള പണം ലാഭിക്കാം

For full experience, Download our mobile application:
Get it on Google Play

ഒരു ബൈക്ക് വാങ്ങുമ്പോൾ അഞ്ച് ലക്ഷം രൂപയുടെ കിഴിവ് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതെ അമേരിക്കൻ ഇരുചക്രവാഹന കമ്പനിയായ ഹാർലി-ഡേവിഡ്‌സൺ നിങ്ങൾക്കായി ഒരു വലിയ കിഴിവ് കൊണ്ടുവന്നിരിക്കുന്നു. പുതിയ ബൈക്ക് വാങ്ങുമ്പോൾ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. അതായത് ഇപ്പോള്‍ ഈ ബൈക്ക് വാങ്ങുമ്പോള്‍ ലാഭിക്കുന്ന പണം കൊണ്ട് ഒരു പുതിയ എൻട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ സ്വന്തമാക്കാൻ സാധിക്കും. കമ്പനി ഇത്രയും വലിയ വിലക്കിഴിവ് നൽകുമ്പോൾ ബൈക്കിന്റെ വിലയും വലുതായിരിക്കുമെന്ന് വ്യക്തമാണ്. ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്‌റ്റർ സ്‌പെഷ്യലിൽ ഏറ്റവും ഉയർന്ന കിഴിവ് ലഭ്യമാണ്. ഇതാ ആ ഓഫറുകളെക്കുറിച്ച് അറിയാം.

തിരഞ്ഞെടുത്ത ബൈക്കുകൾക്കാണ് ഹാർലി ഡേവിഡ്‌സൺ അഞ്ച് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പാൻ അമേരിക്ക 1250 സ്‌പെഷ്യൽ, സ്‌പോർട്‌സ്‌റ്റർ എസ്, നൈറ്റ്‌സ്റ്റർ എന്നിവയുടെ 2022 പതിപ്പുകൾക്ക് കിഴിവുകൾ ബാധകമാണ്. സ്‌പോർട്‌സ്‌റ്റർ ശ്രേണിയിൽ നൈറ്റ്‌സ്റ്ററിൽ 5.25 ലക്ഷം രൂപ ലാഭിക്കാൻ അവസരമുണ്ട്. 5.25 ലക്ഷം രൂപയുടെ കിഴിവിന് ശേഷം ഈ മോട്ടോർസൈക്കിൾ 12.24 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ നൈറ്റ്സ്റ്റർ സ്പെഷ്യൽ വാങ്ങുന്നവർക്ക് ഏറ്റവും വലിയ കിഴിവ് ലഭിക്കും. ഹാർലി ഡേവിഡ്‌സൺ കമ്പനി നൈറ്റ്‌സ്റ്റർ സ്‌പെഷ്യലിന് 5.30 ലക്ഷം രൂപ കിഴിവ് നൽകുന്നു. ഇപ്പോൾ ഈ ബൈക്കിന്റെ വില 12.99 ലക്ഷം രൂപയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....