സഹപ്രവര്‍ത്തക നല്‍കിയ പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈം നന്ദകുമാറെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹപ്രവര്‍ത്തക നല്‍കിയ പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈം നന്ദകുമാറെ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 506, 509 വകുപ്പ് പ്രകാരവും എസ്സിഎസ്ടി ആക്‌ട് പ്രകാരവുമാണ് അറസ്റ്റ്. അയാളുടെ ഓഫിസില്‍ പരിശോധന നടക്കുകയാണ്. ഇന്ന് രാവിലെയാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിക്കല്‍, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച്‌ ചീത്ത വിളിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.

മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സഹപ്രവര്‍ത്തക നല്‍കിയ പരാതി. ഇത്തരത്തില്‍ ഒരു മന്ത്രിയുടെ ഉള്‍പ്പെടെ വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസില്‍ റെയ്ഡ് നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...