Wednesday, April 24, 2024 1:52 am

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML), സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ സിസ്‌കോയുടെ അന്താരാഷ്‌ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റോടുകൂടി പഠിക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ന് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML), സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകള്‍ക്കാണ്. സിസ്‌കോയുടെ അന്താരാഷ്‌ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റോടുകൂടി ഇവ പഠിച്ചാല്‍ ജോലിതേടുമ്പോള്‍ മുന്‍ഗണനയും അംഗീകാരവും ലഭിക്കും. ഈ കോഴ്സുകള്‍ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഇവയില്‍ ഏറ്റവും മികച്ചത് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്‌ മുന്‍നിരയില്‍ നില്‍ക്കുന്ന പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് ആണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും അഞ്ചു കിലോമീറ്റർ ദൂരെ നഗര പരിധിക്കുള്ളിൽ പ്രകൃതിരമണീയമായ കുന്നിന്‍ മുകളിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. വിദ്യര്‍ത്ഥികള്‍ക്ക് പഠിക്കുവാനും മാനസികോല്ലാസത്തിനുമുള്ള മികച്ച അന്തരീക്ഷമാണ് ഇവിടെയുള്ളത്. മികച്ച അച്ചടക്കമാണ് ഈ കോളേജിന്റെ മറ്റൊരു പ്രത്യേകത. യു.ജി.സി യുടെ NACC അക്രഡിറ്റേഷനും സാങ്കേതിക സ്ഥാപനങ്ങൾക്കു വേണ്ടുന്ന NBA അക്രഡിറ്റേഷനു വേണ്ടുന്ന പ്രാരംഭ ഘട്ടവും മുസലിയാർ കോളേജിന് ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് തെഴിൽ നൈപുണ്യ വികസനത്തിലൂന്നിക്കൊണ്ട്  വിവിധ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. മാറുന്ന ലോകസാഹചര്യങ്ങൾക്ക് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളെ പ്രതപ്തരാക്കുവാൻ മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് എന്നും പ്രതിജ്ഞാ ബദ്ധരായിരുന്നു. യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന പാഠ്യപദ്ധതിക്കു പുറമെ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടാൻ പ്രാപ്തമാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം ഇന്നത്തെ കാലത്തു അത്യന്താപേക്ഷികമാണ്. ഇത് മുൻനിർത്തി 2018 ൽ മുസലിയാർ സ്കിൽ ഡെവലപ്മെന്റ് സെന്റർ (MSDC) കോളേജിൽ ആരംഭിച്ചു. സാങ്കേതിക രംഗത്തെ വിവിധ നൈപുണ്യ വികസന പരിശീലനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശ്യം.

വിവരസാങ്കേതികം, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ തുടങ്ങിയ എഞ്ചിനീയറിംഗ് മേഘലകൾക്കനുസൃതമായ നൈപുണ്യ വികസന പരിശീലന പരിപാടികൾ അതാത്‌ രംഗത്തെ പ്രഗത്ഭരുമായി ചേർന്ന് വിദ്യാത്ഥികൾക്കു നല്കുകുന്നു.  ഇതിന്റെ അടുത്ത കാൽവയ്പായി നാളെയുടെ സാങ്കേതിക വിദ്യ എന്ന് കണക്കാക്കപ്പെടുന്ന നിർമിത ബുദ്ധി, മെഷീൻ ലേർണിംഗ്‌, ഐ ഓ ടി എന്നിവയിൽ അധിഷ്ഠിതമായ പരിശീലനങ്ങൾക്കു ബഹുരാഷ്ട്ര കമ്പനി ആയ സിസ്‌കോയുടെ സഹകരത്തോടെ ലോക നിലവാരത്തിൽ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു.

ഇവിടെ നിന്നും പരിശീലനം നേടുന്ന വിദ്യാത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ വിവിധ സാങ്കേതിക വിദ്യകളിൽ സിസ്‌കോയുടെ സാക്ഷ്യപത്രവും ലഭിക്കും. ഇത് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളെ തൊഴിൽ മേഖലയില്‍  മുൻപന്തിയിൽ എത്തിക്കും. ആഗോള ഭാഷയായ ഇംഗ്ലീഷിൽ ഉള്ള ആശയവിനിമയ പ്രാവീണ്യം അത്യന്താപേക്ഷിതമായ ഇക്കാലത്ത് അതിനുതകുന്ന രീതിയിൽ
വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന നൂതന ലാംഗ്വേജ് ലാബും ഇവിടെയുണ്ട്.

എല്ലാ എഞ്ചിനീയറിംഗ് ശാഖകളിലും പ്രഗത്ഭരായ അധ്യാപകർ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുമുള്ള നൂതന സാങ്കേതിക പരീക്ഷണശാലകളിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾവേണ്ടി കൺസൾറ്റൻസി ജോലികളിൽ ഏർപ്പെടുകയും അവയിൽ വിദ്യാര്ഥികളെക്കൂടി പങ്കാളികൾ ആക്കുകയും ചെയ്യുന്നു. കോളേജിലെ വിദ്യാർഥികൾക്കായി കേരളത്തിലെ പ്രമുഖ സർക്കാർ / സർക്കാർ ഇതര വ്യവസായ ഗവേഷണ സ്ഥാപനങ്ങളിൽ എല്ലാ വർഷവും ഇന്റേൺഷിപ് നൽകുന്നതാണ്. പഠിക്കുന്ന വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടുവാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിംഗ് കോളേജിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍  http://www.musaliarcollege.com സന്ദര്‍ശിക്കുക.

Musaliar College of Engineering and Technology
Musaliar College PO, Pathanamthitta, Pin 689 653
Phone 0468 2301703, 91887 54299, 91887 54399

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...