കെപിസിസിയിലെ പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ കെ സുധാകരനെതിരെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെപിസിസിയിലെ പ്രശ്നം പരിഹരിക്കാൻ ഡൽഹിയിൽ ചേർന്ന യോഗത്തിൽ കെ സുധാകരനെതിരെ എംപിമാരുടെ രൂക്ഷ വിമർശനം. കെ സുധാകരൻ്റെ നേതൃത്വം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. തന്നെ പിന്തുണച്ചതിൻ്റെ പേരിൽ എംകെ രാഘവനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ ശശി തരൂരും രംഗത്തെത്തി. പാർട്ടി അച്ചടക്കം ലംഘിക്കാൻ എംപിമാർ ശ്രമിച്ചെന്ന് കെ സുധാകരൻ തിരിച്ചടിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെ സുധാകരനും ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് താരിഖ് അൻവറും പിന്നീട് പ്രതികരിച്ചു.

കെസി വേണുഗോപാലിൻ്റെ വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ കെ സുധാകരനും എംപിമാരുമായുള്ള താത്കാലിക വെടിനിർത്തൽ ഉണ്ടായിരിക്കുകയാണ്. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു എന്നാണ് യോഗത്തിനു ശേഷം കെ സുധാകരൻ പ്രതികരിച്ചത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. കെപിസിസി അത്തരത്തിൽ നോട്ടീസ് നൽകിയത് സദുദ്ദേശ്യത്തോടെയാണ്.

നോട്ടീസിൽ മറുപടി നൽകേണ്ടതില്ല. സംസ്ഥാനത്തെത്തി മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തും. ഉടൻ രാഷ്ട്രീയകാര്യ സമിതി ചേരും. എംപിമാരെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു പുനസംഘടനയിലേക്കാണ് പോകുന്നത് എന്നും സുധാകരൻ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...