ഓൺലൈൻ ചൂതാട്ട-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ പ്രവാസികൾക്ക് കഠിന ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് : രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ട-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ പ്രവാസികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ജീവനക്കാരനും യുവതിയും ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് 10 വർഷം കഠിനതടവും 10 ലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്‍റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഈ മാഫിയയെ പിടികൂടിയത്.

കേസിൽ ഉൾപ്പെട്ട ഒരു ഇംപോർട്ട് കമ്പനിക്ക് 18,39,000 ദിനാർ പിഴ ചുമത്തുകയും കുവൈത്തിൽ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു. രാജ്യത്തെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ ഈ വിധി പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരോട് (രണ്ട് സ്ത്രീകൾ ഉൾപ്പെടെ) കോടതി ഉദാരമായ നിലപാട് സ്വീകരിച്ചു. ഇവർക്ക് തടവുശിക്ഷ നൽകുന്നതിൽ നിന്ന് കോടതി ഒഴിഞ്ഞുനിന്നു. പകരം 500 ദിനാർ ജാമ്യത്തുക കെട്ടിവെക്കാനും ഒരു വർഷത്തേക്ക് നന്മയോടെ ജീവിക്കുമെന്ന നിബന്ധനയിൽ വിട്ടയയ്ക്കാനും ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...