യാത്രക്കാര്‍ക്ക് ഭീഷണിയായി പത്തനംതിട്ട നഗരത്തില്‍ പോലീസ് ഉപേക്ഷിച്ച ബാരിക്കേഡുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമരങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കല്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നടപ്പാതയുടെ സമീപം വെച്ചിരികുന്നത് കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നടപ്പാതയ്ക്കും റോഡിനും ഇടയിലായാണ് ബാരിക്കേഡുകള്‍ വെച്ചിരിക്കുന്നത്. കളക്ട്രേറ്റിലേക്ക് പോകുന്ന നിരവധി ആളുകള്‍ക്ക് ഇത് അപകടമായി തീര്‍ന്നിട്ടുണ്ട്. ബാരിക്കേഡിന്റെ കൂര്‍ത്ത ഇരുമ്പ് മുള്ളുകള്‍ ആളുകളുടെ വസ്ത്രങ്ങളിലും ശരീരത്തും കുത്തികയറി പരിക്കേല്‍ക്കുന്നതിനും സാധ്യത ഏറെയാണ്‌.

പത്തനംതിട്ട നഗരത്തില്‍ പലയിടത്തും ഇത്തരം ബാരിക്കേഡുകള്‍ എടുത്തുമാറ്റാതെ അവിടവിടെയായി ഉപേക്ഷിച്ചിരിക്കുന്നതും കാണാം. സമരം കഴിഞ്ഞാല്‍ ഇത് തിരികെ എടുത്തുകൊണ്ട് പോകേണ്ടതിന് പകരം റോഡില്‍ ഉപേക്ഷിക്കുന്ന രീതിയാണ് ജില്ലയില്‍ കണ്ടുവരുന്നത്. കുമ്പഴ – പത്തനംതിട്ട റോഡില്‍ അബാന്‍ ജംഗ്ഷന്റെ സമീപത്തും ഇത്തരത്തില്‍ ബാരിക്കേഡുകള്‍ റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്നതു കാണാം. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പത്തനംതിട്ട നഗരത്തിലാണ് ഇത്തരത്തില്‍ പോലീസിന്റെ അനാസ്ഥ കാണുവാന്‍ കഴിയുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...