കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം നിർത്തില്ലെന്ന് ഹർഷിന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം നിർത്തില്ലെന്ന് ഹർഷിന. 2022 സെപ്തംബറിൽ നടത്തിയ സിടി സ്കാനിൽ ആണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അത് എടുത്തു മാറ്റുന്നത് വരെ 5 വർഷമാണ് ഹർഷിന കൊടുംവേദന സഹിച്ചത്. അത് മുഴുവൻ അടുത്ത് കണ്ട മകൻ ഫാരിഖ് സിയാനും ഇന്ന് ആശ്വാസത്തിന്റെ ദിവസമാണ്.

ഇളയമകൻ ഫാരിഖ് സിയാന്റെയത്രയും പ്രായമുണ്ട് ഹർഷിന താണ്ടിയ ദുരിതങ്ങൾക്ക്. 2017 നവംബർ 30 ന് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ രക്തസ്രാവം. പല ആശുപത്രികളിൽ കാണിച്ചിട്ടും മാറാത്ത വേദന. കുഞ്ഞിനെയൊന്നെടുക്കാനോ പാലു കൊടുക്കാനോ പറ്റാതെ പുളഞ്ഞ ഉമ്മ അനുഭവിച്ചതിനെല്ലാം സാക്ഷിയായിട്ടുണ്ട് സിയാൻ. അതുകൊണ്ടാണവൻ സമരത്തിനും ഒപ്പം കൂടിയത്. മെഡിക്കൽ കോളേജിന് മുന്നിലെ സമരത്തിന്റെ 64 ആം ദിവസം ഹർഷിനയ്ക്കനുകൂലമായൊരു അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ആശ്വാസം കൊണ്ടാകണം, സമരപ്പന്തലിൽ കിടന്നുറങ്ങുകയായിരുന്നു കുഞ്ഞുഫാരിഖ്.

ശസ്ത്രക്രിയ ഉപകരണവും വയറ്റിൽ പേറി കഴിഞ്ഞ കാലത്തേക്കാൾ വേദനയും അപമാനവുമാണ് സമരം തുടങ്ങിയതിന് ശേഷം അനുഭവിച്ചതെന്ന് ഹർഷിന പറയുന്നു. അതിനൊക്കെയും ചെറിയ ആശ്വാസമാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതുകൊണ്ട് സമരമവസാനിപ്പിക്കാൻ തയ്യാറല്ലെന്നും ഹർഷിന. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ പോരാട്ടം തുടരാനാണ് തീരുമാനം. ഒപ്പം സിയാനുമുണ്ട്. നഷ്ടങ്ങൾ ഹർഷിനയുടേത് മാത്രമായിരുന്നില്ലല്ലോ.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തലിലേക്ക് നയിച്ചത് എംആർഐ സ്കാൻ റിപ്പോർട്ട്. പൊലീസ് സത്യം കണ്ടെത്തിയത് എംആർഐ റിപ്പോർട്ടിലൂടെയാണ്. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയാണ് സംഭവത്തിൽ വഴിത്തിരിവായത്. 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ ഹർഷിനയുടെ ശസ്ത്രക്രിയ നടന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....