കോഴിക്കോട് : സത്യം എത്ര തന്നെ മൂടി വെച്ചാലും ഒറുനാള്‍ പുറത്തുവരും എന്ന് ഒരിക്കല്‍ കൂടി ശരിവെച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം. കത്രികയുടെ കൂര്‍ത്ത ഭാഗം കൊണ്ട് കയറി ഹര്‍ഷിന എന്ന സ്‌ത്രീ നരകയാതന അനുഭവിച്ചത് അഞ്ച് വര്‍ഷത്തോളമാണ്. അതിരില്ലാത്ത വേദനകളുടെ പിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷമാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ശേഷം നടത്തിയ പരിശോധനയില്‍ കത്രിക കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ അനാസ്ഥയ്‌ക്ക് ഉത്തരവാദികളെ ചൂണ്ടികാണിച്ചിട്ടും ഹര്‍ഷിനയ്‌ക്ക് നീതി നിഷേധിക്കപ്പെട്ടു. പിന്നീട് ദിവസങ്ങള്‍ നീണ്ട സമരം. ആരോഗ്യ രംഗത്ത് തന്നെ വളരെ അപൂര്‍വമായ ഒരു സംഭവം പുറത്തുവന്നിട്ടും ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥ തുടര്‍ന്നു. ശസ്‌ത്രക്രിയ നടത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണെന്ന് പലകുറി ഹര്‍ഷിന പറഞ്ഞിട്ടും തെളിവില്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പും വകുപ്പ് മന്ത്രിയും മുഖം തിരിക്കുകയായിരുന്നു. വയറ്റില്‍ കത്രിക കൊണ്ട് അനുഭവിച്ച വേദനയെക്കാള്‍ എത്രയോ മുകളിലാണ് തണലാകേണ്ടവര്‍ കൈമലര്‍ത്തിയപ്പോള്‍ താന്‍ അനുഭവിച്ചതെന്ന് ഹര്‍ഷിന പറഞ്ഞിരുന്നു. ‘അഞ്ച് വര്‍ഷം അനുഭവിച്ചത് ചെറുതല്ല, വേദനകള്‍ക്കും അനുഭവിച്ചതിനും ആരോടും നഷ്‌ടപരിഹാരം ചോദിക്കുന്നില്ല. പക്ഷേ ഈ ഒറ്റ കാര്യം കൊണ്ട് സാമ്പത്തിക നഷ്‌ടങ്ങള്‍ ഒരുപാടുണ്ടായി. അതിന് അര്‍ഹതപ്പെട്ട മാന്യമായ നഷ്‌ടപരിഹാരം തന്നേ പറ്റൂ’ ഹര്‍ഷിന പറയുന്നു.
കത്രിക മെഡിക്കല്‍ കോളജിന്‍റേതല്ല. ഇത് എവിടെ നിന്നു വന്നു എന്നതിന് തെളിവുകളില്ല. തുടക്കത്തില്‍ ആരോഗ്യമന്ത്രിയുടെ പോലും വാക്കുകള്‍ ഇത്തരത്തിലായിരുന്നു. സംഭവത്തില്‍ പ്രതിയില്ലെന്നായിരുന്നു നാളിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ശേഷം ഹര്‍ഷിനയുടെ സമരത്തിന്‍റെ 93ാം ദിവസം പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. രണ്ട് ഡോക്‌ടര്‍മാരും രണ്ട് നഴ്‌സുമാരുമടക്കം കുറ്റക്കാരാണെന്നാണ് പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഹര്‍ഷിന അനുഭവിച്ച വേദനകള്‍ക്കും സമയനഷ്‌ടത്തിനും ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. എന്നാല്‍ നാളിതുവരെ ഹര്‍ഷിന അനുഭവിച്ച പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വെറും രണ്ട് ലക്ഷം രൂപ.
ബിസിനസ് തകര്‍ന്നതടക്കം നാളിതുവരെ ഹര്‍ഷിനയ്‌ക്ക് ഉണ്ടായ സാമ്പത്തിക നഷ്‌ടത്തിന്‍റെ നാലിനൊന്ന് പോലുമാകില്ല ഇത്. ഹര്‍ഷിനയ്‌ക്ക് നീതി വേണമെന്നത് നിലവില്‍ കേരളത്തിന്‍റെ മുഴുവന്‍ ആവശ്യം കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ ചെറുക്കുവാന്‍ നിയമം നടപ്പാക്കിയ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയ്‌ക്കെതിരെയും നിയമം നടപ്പാക്കണം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിയുടെ വ്യാപ്‌തി ഓരോ സര്‍ജറി റൂമിലും എത്തുമ്പോള്‍ ഡോക്‌ടര്‍മാര്‍ ഓര്‍ക്കണം. ഒപ്പം ഇത്തരം അനാസ്ഥക്ക് ഇരകളാകുന്നവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാരും ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലെ ഇരയാകട്ടെ ഹര്‍ഷിന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033