തിരുവനന്തപുരം: പോത്തന്‍കോട് തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന് നേരെ ആക്രമണം. ബോര്‍ഡും ജനല്‍ ചില്ലും എറിഞ്ഞ് തകര്‍ത്തു. പ്രകടനവുമായെത്തിയ സമരാനുകൂലികളാണ് പോലീസ് നോക്കി നില്‍ക്കെ ഹോട്ടല്‍ തല്ലിതകര്‍ത്തത്. ഉച്ചയ്ക്ക് ശേഷം ഹോട്ടല്‍ തുറന്നപ്പോള്‍ ഉടമയ്ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായിരുന്നു. പോലീസുമായുണ്ടാക്കിയ ധാരണപ്രകാരം വൈകിട്ട് തുറന്നപ്പോഴാണ് വീണ്ടും ആക്രമണം. ആറു മണിക്കു ശേഷം തുറക്കാന്‍ ശ്രമിക്കാമെന്നു മാത്രമായിരുന്നു പോലീസിന്റെ പ്രതികരണം. വീണ്ടും തുറന്നപ്പോഴായിരുന്നു അക്രമം നടന്നത്.
ഹോട്ടലിലേക്ക് നേരത്തെ സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചിരുന്നു. ഇതിനിടയില്‍ ഹോട്ടല്‍ ഉടമയെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി . പോലീസ് ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു. ഗത്യന്തരമില്ലാതെ കട അടക്കാന്‍ ഉടമ നിര്‍ബന്ധിതനായി. ഈ സമയം കട തുറപ്പിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായില്ല.