കാസര്‍കോട്: ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാഖിലുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
2019-ല്‍ ഇറാഖിലേക്കുള്ള യാത്രാനിയന്ത്രണം നീക്കിയതിനു ശേഷം അങ്ങോട്ട് ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു. ആറായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ കര്‍ബല റിഫൈനറി പ്രോജെക്ടില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. പതിനേഴായിരത്തോളം ഇന്ത്യക്കാര്‍ ഇറാഖില്‍ ജോലി നോക്കുന്നുണ്ട്. നാല്‍പതിനായിരത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ബാഗ്ദാദ്, കര്‍ബല, നജഫ് തുടങ്ങിയ പുണ്യ നഗരങ്ങള്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.