പാടശേഖര സമിതികൾക്ക് നൽകിയ കൊയ്ത്ത് യന്ത്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ ബ്ലോക്ക് പഞ്ചായത്ത് നൽകിയ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിറ്റു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കൃഷി വകുപ്പ് മുഖേനയാണ് കരുമാടിയിലും പുറക്കാട്കരിനിലത്തിലും കൊയ്ത്ത് യന്ത്രം പാടശേഖര സമിതികൾക്ക് നൽകിയത്. 2017 ൽ ആണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കൊയ്ത്ത് മെതിയന്ത്രങ്ങൾ. പാടശേഖര സമിതികൾക്ക് നൽകിയത്. കരുമാടി മടത്തിൽ പാടം, കരിനില മേഖലയിലെ നാലു ചിറ പാടശേഖരങ്ങൾക്കാണ് ഇവ നൽകിയത്. കർഷിക മേഖലയ്ക്ക് വകയിരുത്തിയ വിഹിതത്തിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ ചിലവിട്ട് യന്ത്രങ്ങൾ നൽകിയത്. കൃഷി വകുപ്പ് മുഖേന കൊയ്ത്ത് യന്ത്രം പാടശേഖര സമിതിക്ക് കൈമാറി. കൊയ്ത്ത് യന്ത്രം ഇപ്പോൾ രണ്ടിടത്തും ഇല്ല.

പുഞ്ചകൃഷി വിളവെടുപ്പ് തുടങ്ങാനിരിക്കേ കുട്ടനാട്ടിൽ നൂറുകണക്കിന് കൊയ്ത്ത് യന്ത്രങ്ങളാണ് ആവശ്യമായിരിക്കുന്നത്. മണിക്കൂറിന് 2500 രൂപയോളം വാടകയ്ക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് യന്ത്രങ്ങൾ കൊണ്ടുവരുന്നത്. യന്ത്രങ്ങൾ നിയമവിരുദ്ധമായി മറിച്ചുവിറ്റതിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും അന്വേഷണം തുടങ്ങി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...