അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല ; ഐഎൻടിയുസിക്കെതിരെ വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഎൻടിയുസിക്കെതിരെ വി.ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെ – റെയിലിൽ അതിരടയാളക്കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ മന്ത്രിമാർ എത്തി വീണ്ടും സ്ഥാപിക്കുകയാണ്. മന്ത്രിമാർക്ക് കല്ലിടലാണോ ജോലിയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരിൽ കേരളത്തെ പണയപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സർക്കാർ നീക്കമെന്നും സതീശൻ ആരോപിച്ചു. ലോകായുക്ത ഓർഡിനൻസ് വിഷയം സിപിഐയുടെ വിശ്വാസ്യതയെ ബാധിക്കും. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പുനർവിളംബരം ചെയ്യുന്നതിൽ മന്ത്രിസഭാ ഒന്നിച്ച് തീരുമാനം എടുത്താൽ നാളെ സിപിഐ പറയുന്നത് ജനം വിശ്വസിക്കില്ല. സിപിഐയെ കുറ്റപ്പെടുത്താനില്ലെന്നും സതീശൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...