കൊച്ചി : ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിലായി. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ബംഗുളൂരിൽ എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. ബംഗുളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നു. ഇയാൾ കടത്തു സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
കൊച്ചിയിൽ രണ്ട് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി ; നിയമ വിദ്യാർത്ഥി അറസ്റ്റിൽ
RECENT NEWS
Advertisment