സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ വേണം. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. വിവരങ്ങളറിയാന്‍ പല സ്ഥലങ്ങളിലും ഫോണ്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഫോണ്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പുതിയ കണക്‌ഷന്‍ എടുക്കണം.

കേടായവ നന്നാക്കണമെന്നും ഓരോ ദിവസവും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പരാതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും രണ്ടാഴ്ചയിലൊരിക്കല്‍ തുടര്‍നടപടി വിലയിരുത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഫോണ്‍ കോളുകള്‍ക്കു കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നല്‍കണം. 10 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍ സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സ്ഥാപനങ്ങളില്‍നിന്നുള്ള കത്തുകളില്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും ഉറപ്പാക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...