ഓയില്‍പാം ഇന്ത്യാ ചെയര്‍മാനായി എം.വി വിദ്യാധരന്‍ നിയമിതനായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓയില്‍പാം ഇന്ത്യാ ചെയര്‍മാനായി സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗമായ എം.വി വിദ്യാധരന്‍ നിയമിതനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് സര്‍ക്കാരിലേക്ക് പേര് നിര്‍ദ്ദേശിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി ട്രഷറര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ്, എല്‍.ഡി.എഫ് റാന്നി മണ്ഡലം കണ്‍വീനര്‍, ലൈബ്രറി കൗണ്‍സില്‍ റാന്നി താലൂക്ക് പ്രസിഡന്‍റ്, റാന്നി താലൂക്ക് ആശുപത്രി വികസനസമതിയംഗം തുടങ്ങിയ ചുമതലകളാണ് നിലവില്‍ വഹിക്കുന്നത്.

സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, മണ്ഡലം കണ്‍വീനര്‍, എ.ഐ.വൈ.എഫ് അവിഭക്ത കൊല്ലം ജില്ലാ കമ്മറ്റിയംഗം, റാന്നി താലൂക്ക് സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. 1979-80 കാലഘട്ടത്തില്‍ റെഡ് വാളണ്ടിയര്‍ റാന്നി മണ്ഡലം ക്യാപ്റ്റനും പിന്നീട് ജനസേവാദള്‍ ജില്ലാ ചുമതലക്കാരനുമായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ വനം വികസന കോര്‍പ്പറേഷന്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. എ.ഐ.വൈ.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. റാന്നി ഇടമണ്ണാണ് സ്വദേശം. പി.എന്‍ സുശീലയാണ് ഭാര്യ. മക്കള്‍ എ.വി അഭിലാഷ്, എ.വി അജേഷ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...