വി​ദ്വേ​ഷ പ​രാ​മ​ര്‍ശം ; ഒടുവിൽ ത​മി​ഴ് ജ​ന​ത​യോ​ട് മാ​പ്പ് ചോ​ദി​ച്ച് കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ത​മി​ഴ് ജ​ന​ത​യോ​ട് മാ​പ്പ് ചോ​ദി​ച്ച് കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ന്ദ​ല​ജെ. നവ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കേ​ര​ള​ത്തി​നെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​ര​ണ​മി​ല്ല. പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പ​ല​രെ​യും വേ​ദ​നി​പ്പി​ച്ചു. ക്ഷ​മ ചോ​ദി​ക്കു​ന്നു. എ​ന്‍റെ വാ​ക്കു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു. പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ കൃ​ഷ്ണ​ഗി​രി വ​ന​ത്തി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ്. അ​വ​ര്‍​ക്ക് രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. ത​മി​ഴ്നാ​ട്ടു​കാ​ര്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി സ്ഫോ​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. കേ​ര​ള​ത്തി​ലെ ആ​ളു​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ന്നു. ഇ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ശോ​ഭ ക​ര​ന്ദ​ല​ജെ ആരോപണം ഉയർത്തിയത്.

തു​ട​ർ​ന്ന് പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേസ് എടുക്കണമെന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബം​ഗ​ളൂ​രു നോ​ർ​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് ശോ​ഭാ ക​ര​ന്ത​ല​ജെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...