വായുമലിനീകരണ പട്ടികയിൽ ഇന്ത്യ മൂന്നാമത് ; പുതിയ റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. ബംഗ്ലാദേശും പാകിസ്താനുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഐ.ക്യു. എയർ എന്ന സ്ഥാപനമാണ് 2023-ലെ റിപ്പോർട്ട് പുറത്തിറക്കിയത്. നഗരങ്ങളുടെ പട്ടികയിൽ ബിഹാറിലെ ബേഗുസരായ് ആണ് ഒന്നാമത്. ഗുവാഹാട്ടി, ഡൽഹി നഗരങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രേറ്റർ നോയിഡ, മുസാഫർ നഗർ, ഗുരുഗ്രാം, മീററ്റ്, ഗാസിയാബാദ്, റോഹ്തക്, ഫരീദാബാദ്, പട്ന തുടങ്ങിയ നഗരങ്ങളും ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഉണ്ട്. 134 രാജ്യങ്ങളിലെ 30,000-ത്തിലധികം എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, താജിക്കിസ്താൻ, ബുർക്കിന ഫാസോ എന്നിവയാണ് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന അഞ്ചു രാജ്യങ്ങൾ. ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലൻഡ്, ഗ്രെനാഡ, ഐസ്‌ലൻഡ്, മൗറീഷ്യസ്, ന്യൂസിലൻഡ്‌ എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുള്ള ഏഴു രാജ്യങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...